വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) പുതിയ സംരംഭമായ വൈബ് ഗാർമെന്റ്സ് ഫെബ്രുവരി 28 ന് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫാഷൻ ഡിസൈൻ മേഖലയിലുള്ള യുവതീ-യുവാക്കളെ സഹകരിപ്പിച്ച് റെഡിമെയിഡ് വസ്ത്രങ്ങളുടെ ഉൽപ്പാദനവും വിപണനവും, വിഭവങ്ങളുടെ വിവേകപൂർണ്ണമായ പുനരുപയോഗം സാധ്യമാക്കുന്ന തരത്തിൽ പഴയ വസ്ത്രങ്ങൾ തയ്യൽ ചെലവു മാത്രം ഈടാക്കി സഞ്ചികളാക്കി നൽകുക എന്നതാണ് വൈബ് ഗാർമെന്റ്സിന്റെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അതിവേഗത്തിൽ മികച്ച നിലവാരത്തിൽ വസ്ത്രങ്ങൾ തയ്ച്ചു നൽകുന്ന എക്സ്പ്രസ് കൌണ്ടറിന്റെ സേവനവും ലഭ്യമാണ്. കെൽട്രോണിന്റെ സി.എസ്.ആർ സഹായവും ഈ സംരംഭത്തിന് ലഭിച്ചിട്ടുണ്ട്. കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്, വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിഷാദ് എൻ.പി, രാജിമോൾ പി, ഗിരീഷ് കുമാർ, സെക്രട്ടറി രാധിക രാമചന്ദ്രൻ, വൈബ് ട്രഷറർ കാർത്തിക്, സംരംഭകയായ ആതിര ഫിറോസ് എന്നിവർ പങ്കെടുത്തു. പനവിള എസ്.പി ഗ്രാന്റ് ഡെയ്സിനു സമീപത്തായാണ് വൈബ് ഗാർമെന്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വൈബ് കോൾ സെന്റർ – 0471 – 351 2100
https://www.facebook.com/VKPrasanthTvpm/posts/pfbid02tRqxmCuyYwrU6Vu2ioRCbWGTEyqeo5fNMqHPQzxNzHk1QxBY1X8bPw4FQybK5x1Pl?mibextid=xfxF2i
https://www.facebook.com/vybecos/posts/pfbid02C6thEfknfALJxJiFDkqNWMhz3v9EY7MrU8EjL5zai8HSeGgbDpmuxWxYZNq5785xl