എന്താണ് ഇനോക്കുലം ? എന്താണ് ബയോ കംപോസ്റ്റർ ബിന്നുകൾ ? പുഴു വരാത്ത ഇനോകുലം ?
ജൈവ മാലിന്യ സംസ്കരണത്തിന് സൂഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പദാർത്ഥമാണ് ഇനോകുലം . ജൈവ മാലിന്യം സംസ്കരിക്കാൻ ഇനോകുലം ഉപയോഗിച്ചാൽ അഞ്ചു മുതൽ ആറാഴ്ച കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റുവാൻ സാധിക്കും .
ഇനോക്കുലം ചകിരിച്ചോറുമായി മിക്സ് ചെയ്താൽ വീടുകളിലെ ജൈവ മാലിന്യം നല്ല രീതിയിൽ കമ്പോസ്റ്റ് ചെയ്യുവാൻ സാധിക്കും .അതിനു വേണ്ടി വികസിപ്പിച്ചെടുത്ത ഉപകരണം ആണ് ബയോ കംപോസ്റ്റർ ബിന്നുകൾ . ബയോ കോപോസ്റ്റർ ബിന്നുകളിൽ ചകിരി ചോർ ഇനോക്കുലം ഉപയോഗിച്ച് മാലിന്യസംസ്ക്കരണം നല്ല രീതിയിൽ നടത്തുവാൻ സാധിക്കും.
ഈ മാലിന്യ സംസ്കരണ രീതിയിൽ കേട്ട് വരുന്ന ഒരേ ഒരു പരാതിയാണ് മാലിന്യ സംസ്കരണം നടത്തുമ്പോൾ പുഴു ഉണ്ടാക്കുന്നു എന്നുള്ളത് .അതിനു പ്രതിവിധി ആയി വികസിപ്പിച്ച പുഴു രഹിത ചകിരിച്ചോർ മിശ്രിത ഇനോക്കുലം ഇപ്പോൾ വൈബ് സൊസൈറ്റിയിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി 0471-3512100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.