VYBECOS-ൻ്റെ ഉപഡിവിഷനായ VYBE SERVICES – ന്റെ പ്രവർത്തനം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള വാതില്പടി സേവനങ്ങളുടെ ഉദ്ഘാടനം ബഹു . എം എൽ എ അഡ്വ. വി കെ പ്രശാന്ത് നിർവഹിച്ചു.
ഒന്നാം ഘട്ടമായി ഇലക്ട്രിക്കൽ, പ്ലമ്പിംഗ്, ഫ്ലോറിംഗ്, പെയിന്റിംഗ്, കെട്ടിട നിർമ്മാണം, കാർപ്പെൻട്രി, വെൽഡിംഗ് എന്നീ പ്രവൃത്തികൾ മൊത്തത്തിലും അറ്റകുറ്റപ്പണികളും മിതമായ നിരക്കിൽ വിദഗ്ദരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതാണ്. കൂടാതെ പ്രോപ്പർട്ടി മാനേജ്മെന്റ്, സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിംഗ് എന്നീ പ്രവൃത്തികളും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സേവനങ്ങൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്. സേവനങ്ങൾ ആവശ്യാനുസരണം കൃത്യതയോടെ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് എടുക്കുന്നതിനുമായി വൈബ് ഐ.ടി. ഡിവിഷന്റെ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു . സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട കോൾ സെന്റർ നമ്പറുകൾ – 0471 3512100, 8129838389.
https://www.facebook.com/share/p/aSi145994g7oFgsY/?mibextid=qi2Omg