ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും(DTPC) വൈബ്കോസ് സൊസൈറ്റിയും ചേർന്ന് നടത്തുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര പ്രൊജക്റ്റ് ആണ് ആക്കുളം അഡ്വഞ്ചര് ടൂറിസം പ്രൊജക്റ്റ്. വൈബ്കോസിന്റെ ഉപഡിവിഷൻ ആയ വൈബ് ഗ്രീൻ & ടൂറിസം ഡിവിഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആസ്വദിക്കാന് പാകത്തിനുള്ള വിവിധതരം വിനോദോപാധികള് ആക്കുളം ടൂറിസ്റ്റ് വില്ലേജില് വൈബ് ഗ്രീന് & ടൂറിസം ഡിവിഷന് സജ്ജമാക്കി പ്രവര്ത്തിപ്പിച്ച് വരുന്നു.