Monday - Saturday8AM - 9PM
OfficesTC 30/2865, Maruthumkuzhi, Kanjirampara P O, Kerala 695030
Visit our social pages
HomeCategory

Projects

329668629_722491116222497_890125269248024801_n

സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമായി ആവശ്യമായി വരുന്ന പരിശീലനം ലഭിച്ച തൊഴിലാളികളെ നല്‍കുകയും അവര്‍ മുഖാന്തിരം മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് വൈബ് സര്‍വ്വീസസ് ഡിവിഷന്‍റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം. വൈബ് സര്‍വ്വീസസിനു കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന ഓരോ തൊഴിലാളിയേയും തെരഞ്ഞെടുക്കുന്നത് പോലീസ് ക്ലിയറന്‍സിന്‍റേയും തദ്ദേശീയമായ വിവരശേഖരണത്തിന്‍റേയും അടിസ്ഥാനത്തിലായിരിക്കും. തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി മിഷനു കീഴിലുള്ള പുത്തരിക്കണ്ടം മൈതാനത്തിന്‍റെ ശുചിത്വ പരിപാലനം, പുത്തന്‍ചന്ത ക്ഷേത്രക്കുളത്തിന്‍റെ ശുചിത്വ പരിപാലനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വൈബ് സര്‍വ്വീസസ് ഏറ്റെടുത്തു നടത്തുന്നു . വൈബ്...

329035570_667299585134428_7412938857583657650_n
329089687_1259060935025470_9100358331550242181_n
329092747_712409010329609_3644762179499411061_n
329162030_425400366438730_1803269003698926058_n
329290379_1147812205773225_4116347579097607349_n

ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും(DTPC) വൈബ്കോസ് സൊസൈറ്റിയും ചേർന്ന് നടത്തുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര പ്രൊജക്റ്റ് ആണ് ആക്കുളം അഡ്വഞ്ചര്‍ ടൂറിസം പ്രൊജക്റ്റ്. വൈബ്കോസിന്റെ ഉപഡിവിഷൻ ആയ വൈബ് ഗ്രീൻ & ടൂറിസം ഡിവിഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പാകത്തിനുള്ള വിവിധതരം വിനോദോപാധികള്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ വൈബ് ഗ്രീന്‍ & ടൂറിസം ഡിവിഷന്‍ സജ്ജമാക്കി പ്രവര്‍ത്തിപ്പിച്ച് വരുന്നു.

329013389_873740450363837_6648249297951214656_n

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രെനെഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(VYBECOS)’ന്റെ സംരംഭമായ VYBe Products , മായമില്ലാത്ത മത്സ്യം നേരിട്ട് ശേഖരിച്ച് വീടുകളിൽ ലഭ്യമാകുന്ന “നല്ലമീൻ” എന്ന പദ്ധതി . ഗുണനിലവാരമുള്ള മത്സ്യങ്ങൾ കുറഞ്ഞ നിരക്കിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് ലഭ്യമാകാൻ ഉദ്ദേശിച്ചുണ്ടായ സംരംഭമാണ് നല്ലമീൻ .വാഹനത്തിൽ നിന്നും ഓൺലൈൻ home delivery facility’യിലും നല്ലമീൻ ലഭ്യമാകും. ഓൺലൈൻമുഖേന ഓർഡർ ചെയ്യാൻ 9562200263 എന്ന നമ്പർ ഉപയോഗിക്കാം

329128384_500663928914628_8106137049269129906_n
329070862_733595751718516_7032005130231834338_n
329117733_893995178525559_4321758641270567810_n

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വൈബ്കോസ് സൊസൈറ്റിയിയുടെ ഉപഡിവിഷൻ ആണ് വൈബ് ഐ.റ്റി. ഐ.റ്റി. മേഖലയിലെ കേരളത്തിലെ തന്നെ ഒരു കൂട്ടം മികച്ച പ്രൊഫഷണലുകളാണ് വൈബ് ഐ.റ്റി. ഡിവിഷനിലെ സംരംഭക കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം നഗരസഭ ഉപയോഗിച്ചു വരുന്ന സെപ്ടേജ് മാലിന്യ സംസ്കരണ മാനേജ്മെന്‍റ് സോഫ്ട്‍വെയർ വൈബ് ഐ.റ്റി.ഡിവിഷനിലെ സംരംഭകര്‍ വികസിപ്പിച്ചതാണ്. ആസാദി കാ അമൃത് മഹോത്സവത്തില്‍ ഇന്ത്യയിലെ മികച്ച 75...

329092175_1315974732368781_5711577662349401593_n

യുവജന സഹകരണ സംഘമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മായമില്ലാത്ത മസാലപൊടികളും അരിപൊടികളും ഉൽപാദിപ്പിച്ചു വിതരണം നടത്തുന്ന സംരംഭക ഗ്രൂപ്പാണ് വൈബ് ഫുഡ്സ്. നിലവിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി എന്നിങ്ങനെ 4 ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള മല്ലി, മഞ്ഞൾ, മുളക് എന്നിവ ഉൽപ്പാദകരിൽ നിന്നും നേരിട്ട് ശേഖരിച്ച് കഴുകി ഉണക്കി പൊടിച്ചാണ് പാക്ക് ചെയ്യുന്നത്. ഉത്പന്നത്തെകുറിച്ച് അറിയുന്നതിന് വേണ്ടി 0471-3512100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.