തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ് സര്ക്കാര് സ്ഥാപനങ്ങളിലെയും സേവനങ്ങള് ഡിജിറ്റലൈസ് ചെയ്ത് ജനങ്ങളുടെ വിരല്ത്തുമ്പില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വൈബ്കോസ് സൊസൈറ്റിയിയുടെ ഉപഡിവിഷൻ ആണ് വൈബ് ഐ.റ്റി. ഐ.റ്റി. മേഖലയിലെ കേരളത്തിലെ തന്നെ ഒരു കൂട്ടം മികച്ച പ്രൊഫഷണലുകളാണ് വൈബ് ഐ.റ്റി. ഡിവിഷനിലെ സംരംഭക കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്നത്. തിരുവനന്തപുരം നഗരസഭ ഉപയോഗിച്ചു വരുന്ന സെപ്ടേജ് മാലിന്യ സംസ്കരണ മാനേജ്മെന്റ് സോഫ്ട്വെയർ വൈബ് ഐ.റ്റി.ഡിവിഷനിലെ സംരംഭകര് വികസിപ്പിച്ചതാണ്. ആസാദി കാ അമൃത് മഹോത്സവത്തില് ഇന്ത്യയിലെ മികച്ച 75 ഡിജിറ്റല് ട്രാന്സ്ഫോര്മേഷന് സ്റ്റോറിയില് ഈ സോഫ്റ്റ് വെയർ തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കുടിവെള്ള വിതരണത്തിന് വികസിപ്പിച്ച സോഫ്ട്വെയർ 2021 -22 വര്ഷത്തെ മുഖ്യമന്ത്രിയുടെ ഇ-ഗവേണന്സ് അവാര്ഡ് ലഭിക്കുകയും ഉണ്ടായി.
കൂടുതൽ വിവരങ്ങൾക്ക് 0471-3512100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.